ചേർപ്പുങ്കൽ : ബി.വി.എം ഹോളി ക്രോസ് കോളേജിൽ, എം.എസ്.ഡബ്ല്യു വിഭാഗം സോഷ്യൽ വർക്ക് ദിനത്തിന്റെ പ്രസക്തി അറിയിച്ചുള്ള ഫ്‌ളാഷ് മോബ് നടത്തി. വകുപ്പ് മേധാവി ഡോ.സി.ബിൻസി അറയ്ക്കൽ സന്ദേശം നൽകി. പ്രിൻസിപ്പൾ റവ.ഡോ.ബേബി സെബാസ്റ്റ്യൻ തോണിക്കുഴി, ബർസാർ ഫാ.ജോസഫ് മുണ്ടയ്ക്കൽ, വൈസ് പ്രിൻസിപ്പൾ ലോജു കെ ജോയി, സോഷ്യൽ വർക്ക് അദ്ധ്യാപകരായ അനീഷ് ജോർജ്, സജോ ജോയി, ദീപ ബാബു, ക്ലിഫോൺസ് എന്നിവർ നേതൃത്വം നൽകി.