ഏഴാച്ചേരി : മീനം ഒന്നാം തീയതിയും മുപ്പട്ട് തിങ്കളാഴ്ചയും ഒത്തുവന്ന പുണ്യദിനത്തിൽ ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ മുപ്പട്ട് തിങ്കൾ പൂജ ഭക്തിനിർഭരം. മഹാഗണപതി ഹോമം, അയ്യപ്പന് നീരാജ്ജനം, ഉമാമഹേശ്വരന്മാർക്ക് വിശേഷാൽ പൂജകൾ എന്നിവ നടന്നു. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. വൈകിട്ട് വിശേഷാൽ ദീപാരാധനയും ഭജനയും നടന്നു.