
കോട്ടയം: പുതുപ്പള്ളിയിൽ മത്സരിക്കുന്ന ഉമ്മൻചാണ്ടിയുടെ കൈവശം പണമായുള്ളത് 1.47 ലക്ഷം രൂപ. 1.52 ലക്ഷം രൂപ വിലവരുന്ന 38 ഗ്രാം സ്വർണവുമുണ്ട്. പിതൃസ്വത്തവകാശമായി പുതുപ്പള്ളിയിൽ 3.41 കോടി രൂപ വില മതിക്കുന്ന കൃഷി ഭൂമിയുമുണ്ട്. സോളാർ അടക്കം നാലു ക്രിമിനൽ കേസുകളിൽ ഉമ്മൻചാണ്ടി പ്രതിയാണ്.
ഭാര്യ മറിയാമ്മയുടെ പേരിൽ തിരുവനന്തപുരത്ത് 40 ലക്ഷം രൂപ വിലമതിക്കുന്ന വീടുണ്ട്. 11,84,000 രൂപ മൂല്യമുള്ള സ്വർണവും ബാങ്ക് നിക്ഷേപമടക്കം 53 ലക്ഷം രൂപയും സ്വിഫ്റ്റ് കാറും സ്വന്തമായുണ്ട്. മറിയാമ്മയുടെ പേരിൽ തിരുവനന്തപുരം കനറാ ബാങ്കിൽ 25 ലക്ഷം രൂപയുടെ വായ്‌പയുണ്ട്. മകൻ ചാണ്ടി ഉമ്മന് 17 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും 6.22 ലക്ഷം രൂപയുടെ ബാങ്ക് വായ്പയുമുണ്ട്.