ഏറ്റുമാനൂർ : യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന് പിന്തുണയുമായി കോൺഗ്രസിന്റെ ഏഴു മണ്ഡലം കമ്മിറ്റികൾ. ഏറ്റുമാനൂർ നഗരസഭ, അതിരമ്പുഴ, ആർപ്പൂക്കര, അയ്മനം, കുമരകം, തിരുവാർപ്പ്, നീണ്ടൂർ പഞ്ചായത്തുകളാണ് സ്ഥാനാർത്ഥിയ്ക്ക് പിന്തുണയുമായി എത്തിയത്. ഓരോ പ്രദേശത്ത് നിന്നുള്ള മണ്ഡലം പ്രസിഡന്റുമാർ സ്ഥാനാർത്ഥിയ്ക്ക് ഒപ്പം സജീവമായി പ്രചാരണ രംഗത്തുണ്ട്. ഇന്നലെ ഏറ്റുമാനൂർ കോൺഗ്രസ് ഭവനിൽ യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗം ചേർന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് വിജയിക്കുന്നതിനുള്ള എല്ലാ സാഹചര്യവുമുണ്ടെന്നും വിജയം സുനിശ്ചിതമാണെന്നും മണ്ഡലം പ്രസിഡന്റുമാർ പ്രസ്താവനയിൽ അറിയിച്ചു. യോഗത്തിനെത്തിയ പ്രിൻസിനെ ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്.