കോട്ടയം : യു.ഡി.എഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഭവന സന്ദർശനം ആരംഭിച്ചു. ഇന്നലെ രാവിലെ ചിങ്ങവനം പോളച്ചിറ നിവാസികളുടെ ഭവനങ്ങൾ സന്ദർശിച്ചു.കുറ്റിക്കാട് ദേവീക്ഷേത്രത്തിലെ അശ്വതി പൊങ്കാലയിലും പങ്കെടുത്തു. വൈകിട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കോട്ടയം നിയോജകമണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സന്ദർശനം നടത്തി. ഏറ്റുമാനൂർ നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസും, മുല്ലപ്പള്ളി രാമചന്ദ്രനെ കാണുന്നതിനെത്തി.