പാമ്പാടി: രാജ്യത്ത് ഫാസിസത്തെ ചെറുത്ത് തോൽപ്പിക്കാൻ കെൽപ്പുള്ള പാർട്ടി കോൺഗ്രസ് മാത്രമാണെന്ന് കെ. പി. സി. സി. അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു പുതുപ്പള്ളി നിയോജകമണ്ഡലം യു.ഡി.എഫ് കൺവെൻഷൻ പാമ്പാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമാണ് പുതുപ്പള്ളിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. കോൺഗ്രസ് ബലഹീനമായാൽ രാജ്യമാണ് ബലഹീനമാകുന്നതെന്ന് ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി. എ.സി ബേബിച്ചൻ അദ്ധ്യക്ഷത വഹിച്ചു. നടൻ രമേഷ് പിഷാരടി, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, നേതാക്കളായ കുര്യൻ ജോയി, രാധാ വി.നായർ, സുധാ കുര്യൻ, നാട്ടകം സുരേഷ്, ഫിൽസൺ മാത്യൂസ്, സലിം പി.മാത്യു, തമ്പി ചന്ദ്രൻ, ഷാജു.എം.ഫിലിപ്പ്, കെ.എ.ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

വിവാദങ്ങൾക്കും ആശങ്കകൾക്കും ഒ‌ടുവിൽ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി തന്നെ സ്ഥാനാർത്ഥിയായതിന്റെ ആവേശത്തിലായിരുന്നു പ്രവർത്തകർ.