കാഞ്ഞിരപ്പള്ളി : ഡോ.എൻ.ജയരാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സി.പി.എം കേന്ദ്ര നേതാക്കൾ മണ്ഡലത്തിലെ വിവിധ പൊതുയോഗങ്ങളിലും, കുംടുംബസദസുകളിലും പങ്കെടുക്കും. കേന്ദ്ര കമ്മിറ്റിയംഗം
സുഭാഷിണി അലി 22 ന് 4 ന് വാഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന കുടുംബസംഗമത്തിൽ
പങ്കെടുക്കും. 23 ന് വൈകിട്ട് 4 ന് മന്ത്രി കെ.കെ.ശൈലജ കാഞ്ഞിരപ്പള്ളിയിലും, 6 ന് പി.ബി അംഗം എസ്.രാമചന്ദ്രൻ
പിള്ള പൊൻകുന്നത്തും പൊതുയോഗങ്ങളിൽ സംസാരിക്കും. പി.ബി അംഗം എം.എ ബേബി 30 ന് കറുകച്ചാലിൽ
നടക്കുന്ന കുടുംബ സംഗമത്തിൽ സംബന്ധിക്കും.