പാലാ : പോണാട് കാവ് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി കാർത്തിക മഹോത്സവം തുടങ്ങി. ഇന്നലെ നടന്ന പൊങ്കാലയിൽ നിരവധി ഭക്തർ പങ്കെടുത്തു രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമവും 11 ന് ഉച്ചപൂജയുമുണ്ടായിരുന്നു. വൈകിട്ട് ദീപാരാധന, ഗാനാഞ്ജലി, കളമെഴുത്തുപാട്ട് എന്നിവ നടന്നു. ഇന്നാണ് പ്രസിദ്ധമായ ചൂട്ടു പടയണി. രാവിലെ 5 .30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7 .30ന് കലം കരിക്കൽ വഴിപാട്, 9 ന് ശ്രീബലി എഴുന്നള്ളത്ത്, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7.30 ന് ദീപാരാധന, ദീപക്കാഴ്ച. രാത്രി ഒമ്പതിനാണ് പ്രസിദ്ധമായ ചൂട്ടു പടയണി. ഇത്തവണ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ വഴിപാട് മാത്രമായാണ് ചൂട്ടു പടയണി നടത്തുന്നതെന്ന് കരയോഗം പ്രസിഡണ്ട് മനോജ് മാഞ്ചേരിൽ അറിയിച്ചു. പടയണിക്കായി സാധാരണ 150 ചൂട്ടുകറ്റ മെടഞ്ഞുവയ്ക്കുന്നതാണ്. ഇത്തവണ 50 ചൂട്ടുകൾ മാത്രമേ തയ്യാറാക്കിയിട്ടുള്ളൂ. ചൂട്ടു പടയണിക്ക് ശേഷം എതിരേൽപ്പും കളമെഴുത്തും പാട്ടും നടക്കും. നാളെ രാവിലെ 5 .30 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം 9 ന് ശ്രീബലി എഴുന്നള്ളത്ത്, 11. 30 ന് ഉച്ചപൂജ, 5 .30 ന് കാഴ്ചശ്രീബലി 7. 30 ന് ദീപാരാധന കാർത്തികദീപം, കാഴ്ച, സേവ. 8 .30 ന് ആൽത്തറ മേളം, 10 ന് വിളക്കിനെഴുന്നള്ളത്ത്‌