
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ ആന്റോ ആന്റണി എം.പി., അഡ്വ. സതീശ് ചന്ദ്രൻ നായർ, അബ്ദുൽ കരീം മുസ്ലിയാർ, തോമസ് കുന്നപ്പള്ളി, ബാബു ജോസഫ് എന്നിവർക്കൊപ്പമാണ് ജോസഫ് വാഴയ്ക്കൻ ബ്ലോക്ക് ഓഫീസിലെത്തിയത് .
കാഞ്ഞിരപ്പള്ളിയിലെ എൻ.ഡി.എ.സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം ഇന്ന് പത്രിക സമർപ്പിക്കും. രാവിലെ 9.30ന് പൊൻകുന്നം ലീലാമഹൽ ഓഡിറ്റോറിയത്തിനു മുന്നിൽ നിന്നാരംഭിക്കുന്ന റോഡ് ഷോയ്ക്കു ശേഷം ബി.ഡി.ഒ. മുമ്പാകെ പത്രിക നൽകും.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. എന്‍. ജയരാജ് ഇന്ന് 2 ന് കാഞ്ഞിരപ്പള്ളി ബി.ഡി.ഒ മുമ്പാകെ പത്രിക സമര്‍പ്പിക്കും. രാവിലെ 10ന് റോഡ് ഷോയും സംഘടിപ്പിക്കും.
ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആഷിക് മംഗലത്ത് ഇന്ന് 11 ന് പത്രിക സമര്‍പ്പിക്കും.