
മുണ്ടക്കയം : വോട്ടഭ്യർത്ഥനയുമായി യു.ഡി.എഫ് സ്ഥാനാർത്ഥി ടോമി കല്ലാനി സി.പി.ഐ ഓഫീസിലേക്ക് എത്തിയപ്പോൾ എല്ലാവരും ആദ്യം ഒന്നമ്പരന്നു. പിന്നെ സൗഹൃദസംഭാഷണം. രാവിലെ 11ന് മേഖല കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിന് ശേഷമായിരുന്നു സ്ഥാനാർത്ഥിയുടെ പര്യാടനം. മുണ്ടക്കയത്തെ വ്യാപാര സ്ഥാപനങ്ങളിലും പരിസര പ്രദേശങ്ങളിലെ വിവിധ ഓഫീസുകളിലും പ്രവർത്തകരോടൊപ്പം എത്തി വോട്ടഭ്യർത്ഥിച്ചു. ഇതിനിടെയായിരുന്നു അപ്രതീക്ഷിത സി.പി.ഐ ഓഫീസ് സന്ദർശനവും.