uzhu

പാലാ : ഏഴാം തവണയും ബേബി ഉഴുത്തുവാൽ ഡെമ്മിയായി! കെ.എം.മാണിയുടെ സ്ഥിരം ഡമ്മി; ഇപ്പോൾ ജോസ് കെ. മാണിക്കും ഡമ്മി . കേരളാ കോൺഗ്രസ് എം. സംസ്ഥാന സെക്രട്ടറി കൂടിയായ ബേബി ഉഴുത്തുവാൽ മാണിക്കും മകൻ ജോസിനും എന്നും വിശ്വസ്തൻ. അതു കൊണ്ടു തന്നെ എന്നും ഡമ്മി ബേബി തന്നെ.
ഇത്തവണ പാലായിലെ എൽ.ഡി.എഫ് സ്ഥാനാത്ഥി ജോസ് കെ. മാണിയുടെ ഡമ്മി സ്ഥാനാത്ഥിയായി ബേബി ഉഴുത്തുവാൽ ളാലം ബ്ലോക്ക് ഓഫീസിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു. തുടർച്ചയായി ഏഴാമത്തെ തവണയാണ് ബേബി ഉഴുത്തുവാൽ ഡമ്മി സ്ഥാനാത്ഥിയാകുന്നത്. മുൻ തിരഞ്ഞെടുപ്പുകളിൽ കെ. എം. മാണിയുടെ ഡമ്മി സ്ഥാനാത്ഥിയും ബേബി ആയിരുന്നു.