കോട്ടയം : എസ്.എൻ.ഡി.പി യോഗം കോട്ടയം ടൗൺ ബി ശാഖ വിശേഷാൽ പൊതു യോഗം 21 ന് ഉച്ചകഴിഞ്ഞ് 3ന് നടക്കും. കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. യൂണിയൻ കൗൺസിലർ പി.ബി.ഗിരീഷിന്റെ സാന്നിദ്ധ്യത്തിൽ നടക്കുന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് എസ്.ദേവരാജ് അദ്ധ്യക്ഷത വഹിക്കും. യോഗ വാർഷിക പ്രതിനിധികളെയും പുതിയ യൂണിയൻ കമ്മിറ്റി അംഗത്തെയും തിരഞ്ഞെടുക്കുന്ന യോഗത്തിൽ ബഡ്ജറ്റും പാസാക്കുമെന്ന് ശാഖാ സെക്രട്ടറി കെ.കെ.ശശിധരൻ അറിയിച്ചു.