ചങ്ങനാശേരി : നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി പ്രവർത്തകരിൽ ആവേശം നിറച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ജോബ് മൈക്കിളിന്റെ റോഡ് ഷോ. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് നിയോജക മണ്ഡലം പ്രസിഡന്റ് ലാലിച്ചൻ കുന്നിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. തുരുത്തി, കുറിച്ചി,വാഴപ്പള്ളി, മാടപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട് , ചങ്ങനാശേരി നഗരം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം റോഡ് ഷോ മതുമൂലയിൽ സമാപിച്ചു.