പൊൻകുന്നം : കാഞ്ഞിരപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എൻ.ജയരാജിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി സംയുക്ത മഹിള കൺവെൻഷൻ നടന്നു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഗിരീഷ്.എസ്.നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ അദ്ധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്തംഗം ഹേമലതാ പ്രേം സാഗർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഗീത.എസ്.പിള്ള, മിനി സേതുനാഥ് കറുകച്ചാൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരൺ, കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് റംലാബീഗം, വി.ജി.ലാൽ, എം.എ. ഷാജി, അഡ്വ.സുമേഷ് ആൻഡ്രൂസ്, അമ്മിണിയമ്മ പുഴയനാൽ എന്നിവർ സംസാരിച്ചു.