ചങ്ങനാശേരി : കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കുറിച്ചി മേഖല കൺവെൻഷൻ സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.ഡി.സുഗതൻ ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മിറ്റി പ്രസിഡന്റ് വിശ്വമ്മ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാകമ്മിറ്റി അംഗം പൊന്നമ്മ മാധവൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ആർ.ഷാജി, പ്രീതാകുമാരി, എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ജോബ് മൈക്കിൾ എന്നിവർ പങ്കെടുത്തു. കെ.എൻ.പീതാംബരൻ സ്വാഗതവും, സുരേഷ് നന്ദിയും പറഞ്ഞു.