കോട്ടയം : തിരുനക്കര മഹാദേവ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കഥകളി മഹോത്സവത്തിന് ഇന്ന് തിരശീല താഴും. ഇന്ന് വൈകിട്ട് 7ന് കീചകവധം അരങ്ങേറും. കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ തിരിതെളിയിക്കും. 22 ന് രാത്രി 9 നാണ് വലിയവിളക്ക്. 24 ന് വൈകിട്ട് 6ന് അമ്പലക്കടവ് ദേവീക്ഷേത്രത്തിൽ ആറാട്ട്. 7.30 ന് ക്ഷേത്ര മൈതാനത്ത് ആറാട്ട് എതിരേൽപ്പ്, രാത്രി 10 ന് കൊടിയിറക്ക്.