പൊൻകുന്നം : ചെറുവള്ളി ദേവിക്ഷേത്രത്തിൽ ഉത്സവം 19 മുതൽ 27 വരെ നടക്കും. 19 ന് രാവിലെ 10.30ന് നവകം, രാത്രി 7 ന് കൊടിയേറ്റ് തന്ത്രി താഴ്മൺമഠം കണ്ഠര് മോഹനര് കാർമ്മികത്വം വഹിക്കും. 20 ന് രാവിലെ 9 ന് ശ്രീബലി, 21ന് 11.30ന് ഉത്സവബലി, 22 ന് രാവിലെ 9 ന് ശ്രീബലി, 5 ന് കാഴ്ചശ്രീബലി, 8.30ന് എതിരേൽപ്പ് (കിഴക്കുംഭാഗം), 9.30ന് വാഹനം എഴുന്നള്ളിപ്പ്, 23ന് 11.30ന് ഉത്സവബലി, 5ന് കാഴ്ചശ്രീബലി, 9.30ന് വാഹനം എഴുന്നള്ളിപ്പ്, 24ന് രാത്രി 9.30ന് വാഹനം എഴുന്നള്ളിപ്പ്, 25ന് രാത്രി 9.30 ന് വാഹനം എഴുന്നള്ളിപ്പ്, 26 ന് രാവിലെ 10.30 ന് ഉത്സവബലിദർശനം, 5 ന് തിരുവുഴിച്ചിൽ, 8ന് പൂരംഇടി, 10ന് കുരുതി. 27 ന് ആറാട്ടുത്സവം വൈകിട്ട് 5ന് ആറാട്ടെഴുന്നള്ളിപ്പ്, 6.30ന് ആറാട്ട്, 7ന് തിരിച്ചെഴുന്നള്ളത്ത്. 20 മുതൽ രാവിലെ ശ്രീബലി, വൈകിട്ട് കാഴ്ചശ്രീബലി എന്നിവയുണ്ട്. 22 മുതൽ 25 വരെ ദിവസവും രാത്രി 8.30ന് യഥാക്രമം കിഴക്കുംഭാഗം, തെക്കുംഭാഗം, പടിഞ്ഞാറ്റുംഭാഗം, വടക്കുംഭാഗം പ്രദേശങ്ങളുടെ എതിരേൽപ്പ്.