കോട്ടയം : ജില്ലയിൽ 169 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 164 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ അഞ്ചു പേർ രോഗബാധിതരായി. 197 പേർ രോഗമുക്തരായി. 1871 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ആകെ 82344 പേർ കൊവിഡ് ബാധിതരായി. 80270 പേർ രോഗമുക്തി നേടി. 7448 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.