ഏറ്റുമാനൂർ: സീറ്റിനെച്ചൊല്ലിയുള്ള വിവാദങ്ങൾ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തെ ബാധിക്കില്ലെന്നും വിവാദങ്ങളിൽ കേരള കോൺഗ്രസിന് പങ്കില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ കെ.ജി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് നേതാക്കളായ പി.സി തോമസ് , അബു ജോസഫ് , കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ്, കോൺഗ്രസ് നേതാക്കളായ സുധാ കുര്യൻ, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബീനാ ബിനു , ജില്ലാ പ്രസിഡൻ്റ് ശോഭാ സലിമോൻ , ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി , യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.