കോട്ടയം : കേരള കരാട്ടെ ചാമ്പ്യൻഷിപ്പിന്റെ ടീം സെലക്ഷൻ 27 നും 28 നും തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. ഈ ടൂർണമെന്റിലേയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് 20 ന് രാവിലെ 9 മുതൽ പുതുപ്പള്ളി ബസ് സ്റ്റാൻഡിന് സമീപം ജാനകീമന്ദിരം ഹാളിൽ നടക്കും.