കോട്ടയം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഐ.സി ഓഫീസർമാരും ജീവനക്കാരും ഇന്ന് ദേശവ്യാപകമായി നടത്തുന്ന പണിമുടക്കിനു മുന്നോടിയായി വിവിധ ബ്രാഞ്ചുകൾക്ക് മുന്നിൽ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി. ഡിവിഷൻ ഓഫീസിന് മുന്നിൽ നടന്ന സമരത്തിൽ കെ.എസ് ശൈലേഷ്‌കുമാർ, പ്രസന്നകുമാർ, പി.കെ രശ്മി കണ്ണൻ എന്നിവർ പ്രസംഗിച്ചു.