
കട്ടപ്പന: യു.ഡി.എഫ്. അധികാരത്തിൽ തിരിച്ചെത്തുമെന്ന് എ.ഐ.സി.സി. സെക്രട്ടറി ഐവാൻ ഡിസൂസ. ഇടുക്കി നിയോജകമണ്ഡലം യു.ഡി.എഫ്. കൺവെൻഷൻ കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐശ്വര്യ കേരളായാത്രയുടെ ഭാഗമായി കേരളമെങ്ങും സഞ്ചരിച്ചപ്പോൾ ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നതായി മനസിലായതായും അദ്ദേഹം പറഞ്ഞു. പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിധിയെഴുത്തുണ്ടാകുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ഇടുക്കി ഉദ്യാന പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ എം.കെ. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, യു.ഡി.എഫ്. സഹായത്തോടെ ഇടുക്കി ഉദ്യാന പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ്. ജില്ലാ ചെയർമാൻ അഡ്വ. അശോകൻ, കൺവീനർ എം.ജെ. ജേക്കബ്, ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, ഇ.എം. അഗസ്തി, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോയി എബ്രഹാം, കെ.പി.സി.സി. സെക്രട്ടറി തോമസ് രാജൻ, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം, സി.എം.പി. സംസ്ഥാന സമിതി അംഗം കെ. കുര്യൻ, ജോയി തോമസ് തുടങ്ങിയവർ പങ്കെടുത്തു.