volley-ball-


തോക്കുപാറ:നിരവധി വോളിബോൾ താരങ്ങളെ കായികലോകത്തിനു സംഭാവന ചെയ്തിട്ടുള്ള ഏഴുപതിറ്റാണ്ടോളം പഴക്കമുള്ള ചെങ്കുളത്തെ വോളിബോൾബാൾ കോർട്ട് പ്രദേശത്തെ കായിക പ്രേമികൾക്ക് നഷ്ടമാകുന്നതിൽ വ്യാപകമായി പ്രതിഷേധം.വോളിബോൾ ഗ്രൗണ്ട് ഉൾപ്പെടെയുള്ളസ്ഥലം ഭൂരഹിതർക്ക് മൂന്ന് സെന്റ് വീതം വിതരണം ചെയ്യാൻ സർവ്വെ ചെയ്ത് അളന്നുതിരിക്കുന്നത്.സൗപർണ്ണിക സ്‌പോർട്‌സ് ക്ലബ്ബിന്റെവോളീബോൾ ഗ്രൗണ്ട് ആയിരുന്ന മുപ്പത് സെന്റ് സ്ഥലമാണ് ചെങ്കുളത്തെ വോളിബോൾ പ്രേമികൾക്ക് ഇതുമൂലം നഷ്ടമാകുന്നത്.ചെങ്കുളം ഡാമിന്റെ അധീനതയിലുള്ള സ്ഥലമാണ് ഇത്. ഡാമിന്റെ പരിസരത്തായി ഡാം നിർമ്മാണ കാലഘട്ടം മുതൽ ബോർഡിലെ ജീവനക്കാരും നാട്ടുകാരും ഉപയോഗിച്ച് വന്നിരുന്ന മുക്കാൽ നൂറ്റാണ്ട് പഴക്കമുള്ള വോളീബോൾ ഗ്രൗണ്ടിനാണ് ഈ ദുർഗതി. മാങ്കുളത്ത് ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട്ട് തുടങ്ങുന്നതിനുവേണ്ടി സ്ഥലംഏടുത്തവർക്ക് നഷ്ടപരിഹാരത്തോടൊപ്പം നൽകുന്ന മുന്നുസെന്റ് സ്ഥലം വീതിച്ചു നൽകുന്നതിനു വേണ്ടി അളന്നു തിരിക്കുന്നത് ഈ വോളിബോൾ ഗ്രൗണ്ട് ഉൾപ്പെടെയുള്ള സ്ഥലമാണ് . ഗ്രൗണ്ട് ഒഴിവാക്കി നിലവിൽ ഉള്ള 70 ഗുണഭോക്താക്കൾക്ക് 3 സെന്റ് വീതം വിതരണം ചെയ്തതിനുശേഷവും ഏക്കർ കണക്കിനു സ്ഥലംബാക്കി നിൽക്കുമ്പോഴും ഈ ഗ്രൗണ്ട് വോളിബോൾ ക്ലബ്ബിനായി മാറ്റി വക്കാത്തത് ഉദ്ദ്യോഗസഥരുടെ ദുർവാശി മൂലമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു