വൈക്കം : സി.കെ.ആശയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇടതുപക്ഷ വനിതാ സംഘടനകളുടെ നേതൃത്വത്തിൽ മഹിളാ കൂട്ടായ്മ സംഘടിപ്പിച്ചു. സീതാറാം ഓഡിറ്റോറിയത്തിൽ ചേർന്ന കൂട്ടായ്മ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കൃഷ്ണകുമാരി രാജശേഖരൻ ഉദ്ഘാടനം ചെയ്തു. മഹിളാസംഘം തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി പി.എസ്.പുഷ്പമണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കവിത റെജി, കെബി രമ, സുകന്യ, ഗിരിജ പുഷ്‌കരൻ, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം രഞ്ജുഷ ഷൈജി, ഏരിയാ സെക്രട്ടറി ബിന്ദു അജി, മഹിളാ സംഘം മണ്ഡലം സെക്രട്ടറി മായാ ഷാജി എന്നിവർ പ്രസംഗിച്ചു.