കുമരകം : ജലവിതരണ വകുപ്പ് കുമരകം റോഡരികിൽ കുഴി കുത്തിയിട്ടിട്ട് ഒരു വർഷം പിന്നിട്ടിട്ടും തുടർ നടപടി സ്വീകരിച്ചില്ല, ഫലമോ ലിറ്റർ കണക്കിന് കുടിവെള്ളമാണ് ഈ വേനൽക്കാലത്ത് പാഴായിപ്പോകുന്നത്. കുമരകം പെട്രോൾ പമ്പിന് എതിർവശത്തായാണ് കുഴി കുത്തിയത്. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് അയൽവാസി അറിയച്ചതിനെ തുടർന്നാണ് കുഴിയെടുത്തെങ്കിലും പൈപ്പിന്റെ തകരാർ പരിഹരിക്കുകയോ കുഴി മൂടുകയോ ചെയ്തില്ല. പമ്പിംഗ് ചെയ്യുന്ന സമയത്ത് കുഴി നിറഞ്ഞൊഴുകി വെള്ളം പാഴാകുകയാണ്. പംമ്പിഗ് നിറുത്തിയാൽ ഉടൻ കുഴിയിലെ വെള്ളം വറ്റും. ശുദ്ധജലം വിതരണം ചെയ്യുന്ന പൈപ്പിലേക്ക് തിരിച്ചു കയറിയാണ് കുഴിയിലെ വെള്ളം വറ്റുന്നത്. ഇത് വെള്ളം മലിനമാകാൻ കാരണമാകുമെന്ന് സമീപവാസികൾ പറഞ്ഞു. കുമരകം നാലാം വാർഡിലും പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നുണ്ട്.