
വൈക്കം: വടക്കേനട ഹരിചന്ദനം വീട്ടിൽ അഡ്വ. കെ.പി. റോയി (62) നിര്യാതനായി. ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ്, വൈക്കം ബാർ അസോസിയേഷൻ പ്രസിഡന്റ്, റോട്ടറി ഡിസ്ട്രിക്ട് അസി. ഗവർണർ, എസ്.എൻ.ഡി.പി. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ, ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പി. സലീന (പ്രിൻസിപ്പൽ, മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ, കലൂർ). മക്കൾ: അനന്തപത്മനാഭൻ (ഇന്ത്യൻ എയർ ഫോഴ്സ് പൈലറ്റ്, ഗ്വാളിയാർ), ഹരി ഗോവിന്ദ് (മറൈൻ എൻജിനിയർ), ദേവ് നാരായൺ (വിദ്യാർത്ഥി എറണാകുളം ലോ കോളേജ്). മരുമകൾ: നീതു ശിവൻ (എറണാകുളം).