
മുണ്ടക്കയം : നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോട്ടയം - ഇടുക്കി ജില്ല അതിർത്തി പങ്കിടുന്ന മുണ്ടക്കയം മുപ്പത്തിനാലാം മൈലിൽ വാഹന പരിശോധന ശക്തമാക്കി. മദ്യ-മയക്കുമരുന്ന് കടത്ത് തടയുന്നതിനും, ആയുധങ്ങളോ, സ്ഫോടക വസ്തുക്കളോ, രേഖകളില്ലാതെ പണമോ കൊണ്ടുവരുന്നത് തടയാനാണ് പരിശോധന. ബി.എസ്.എഫിനൊപ്പം, കേരളപൊലീസും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. അതിർത്തി കടന്ന് വരുന്ന വാഹനങ്ങളുടെ നമ്പറുകളടക്കം കാമറ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പ് കഴിയും വരെ 24 മണിക്കൂറും പരിശോധന ഉണ്ടാകും.