scaria

കോട്ടയം: മുതിർന്ന കേരള കോൺഗ്രസ് നേതാവും മുൻ എം.പിയുമായ സ്‌കറിയ തോമസ് (77) അന്തരിച്ചു. കൊവിഡാനന്തര ചികിത്സയ്ക്കിടെ ഫംഗൽ ന്യുമോണിയ ബാധിച്ച് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലായിരുന്നു.

1977ലും 1980ലും കോട്ടയം എം.പിയായി. 1984ൽ സി.പി.എമ്മിലെ കെ.സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. അവിഭക്ത കേരള കോൺഗ്രസിന്റെ ജന.സെക്രട്ടറി, വൈസ് ചെയർമാൻ പദവികളും വഹിച്ചിട്ടുണ്ട്. കെ.എം.മാണിക്കും പി.ജെ.ജോസഫിനും പി.സി.തോമസിനുമൊപ്പം പ്രവർത്തിച്ചു. 2015ൽ പിളർപ്പിന് ശേഷം സ്വന്തം പാർട്ടിയുണ്ടാക്കി ഇടതു മുന്നണി ഘടകകക്ഷിയായി. സ്വന്തം പേരിലുള്ള കേരള കോൺഗ്രസിന്റെ ചെയർമാനാണ്.

കോട്ടയം കളത്തിൽ കെ.ടി.സ്‌കറിയയുടെയും അച്ചാമ്മയുടെയും മകനാണ്. ഭാര്യ: ലളിത, മക്കൾ:നിർമല,അനിത,സക്കറിയ,ലത.മരുമക്കൾ: സജി തോമസ്, ജോസി ഫിലിപ്പ്, സക്കറിയ സ്റ്റീഫൻ,റിത്തു സ്ക്കറിയ.

മൃതദേഹം പാലാ മാർസ്ലീബാ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ശനിയാഴ്ച വൈകിട്ട് 4ന് നീലംപേരൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും.