വൈക്കം : എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡംഗവും യോഗം ഇൻസ്പെക്ടിംഗ് ഓഫീസറുമായിരുന്ന അഡ്വ.കെ.പി.റോയിയുടെ നിര്യാണത്തിൽ വൈക്കം യൂണിയൻ കൗൺസിൽ അനുശോചിച്ചു. പ്രസിഡന്റ് പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി.സെൻ, വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ, യോഗം അസി. സെക്രട്ടറി പി.പി.സന്തോഷ്, ഡയറക്ടർ ബോർഡംഗം രാജേഷ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.