
വൈക്കം : എൽ.ഡി. എഫ് സ്ഥാനാർത്ഥി സി.കെ. ആശ ഇന്നലെ തലയോലപ്പറമ്പ് പഞ്ചായത്തിലെ പതിനഞ്ച് വാർഡുകളിലും പര്യടനം നടത്തി. രാവിലെ 7.30ന് പൊതി മേഴ്സി കവലയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. വെട്ടിക്കാട്ടുമുക്ക്, ഉമ്മാംകുന്ന്, ചേമ്പാലകോളനി, ആശുപത്രിക്കവല വഴി പള്ളിക്കവലയിൽ രാവിലത്തെ പര്യടനം സമാപിച്ചു. തുടർന്ന് 3 മുതൽ സെൻട്രൽ ജംഗ്ഷൻ, കോരിക്കൽ, പഴംപെട്ടി, തേവലക്കാട്, മുട്ടുങ്കൽ, കള്ളാട്ടിപ്പുറം, ഇളങ്കാവ്, പുത്തൻപാലം എന്നിവിടങ്ങളിൽ പര്യടനം നടത്തി. തലയോലപ്പറമ്പ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ ഡോ.സി.എം.കുസുമൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ, വൈസ് പ്രസിഡന്റ് അനിൽ ചെള്ളാങ്കൽ, ബ്ലോക്ക് പഞ്ചായത്തംഗം സെലീനാമ്മ ജോർജ്, വി.കെ.രവി, കെ.ബി.സുരേന്ദ്രൻ, ആന്റണി കളമ്പുകാടൻ തുടങ്ങിയവർ അനുഗമിച്ചു. ഇന്ന് ടി.വി.പുരം പഞ്ചായത്തിൽ പര്യടനം നടത്തും.
ഡോ.പി.ആർ സോന
യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.പി.ആർ സോനയുടെ ഇന്നലത്തെ പര്യടനം മറവൻതുരുത്ത് പഞ്ചായത്തിലായിരുന്നു. പാലാം കടവ് ജംഗ്ഷനിൽ നിന്ന് രാവിലെ തുടക്കം കുറിച്ചു. ചുങ്കം , ഇടവട്ടം, മറവന്തുരുത്ത്, പഞ്ചായത്ത് ഓഫീസ്, ആരോഗ്യ കേന്ദ്റം, കുലശേഖര മംഗലം, ചെമ്മനാകരി എന്നീ മേഖലകളിൽ പര്യടനം പൂർത്തിയാക്കി. അപ്പക്കോട് കോളനി സന്ദർശനത്തിന് ശേഷം തൊഴിലുറപ്പ് തൊഴിലാളികളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. മണ്ഡലം പ്റസിഡന്റ് പി.സി. തങ്കരാജ് ഡി.സി.സി ജനറൽ സെക്റട്ടറി പി.വി.പ്റസാദ്, യു.ഡി.എഫ് മണ്ഡലം ചെയർമാൻ കെ.എസ്.ബിജുമോൻ , എം കെ.ഷിബു, കെ.എസ്. നാരായണൻ നായർ , എൻ.സി.തോമസ്, ആർ. അനീഷ്, കെ. സിയാദ് ബഷീർ, ഗീത ദിനേശൻ , വിജയമ്മ ബാബു, ജിജിമോൻ , കെ.എസ്. ഡാങ്കെ തുടങ്ങിയവർ പങ്കെടുത്തു.
അജിത സാബു
എൻ.ഡി.എ സ്ഥാനാർത്ഥി അജിത സാബുവിന്റെ പര്യടനം ഇന്നലെ ഉദയനാപുരം പഞ്ചായത്തിലായിരുന്നു. വല്ലകം ക്ഷീരോല്പാദക സംഘം, തുറുവേലികുന്ന് ക്ഷേത്രം, ഓട്ടോ സ്റ്റാന്റ്, ശ്രീനാരായണപുരം, നാനാടം ഖാദി, മാർക്കറ്റ്, തുടങ്ങിയിടങ്ങളിലെല്ലാം വോട്ടർമാരെ കണ്ടു. വിവിധ തൊഴിലുറപ്പ് തൊഴിൽ കേന്ദ്രങ്ങളിൽ എത്തി അജിത വോട്ടുതേടി. നഗരസഭാ കൗൺസിലർ ലേഖ അശോകൻ, കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഇ.ശിവദാസ്, സുമേഷ് കൊല്ലേരി തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.