പാലാ : മദ്ധ്യകേരളത്തിലെ സ്ഥാനാർത്ഥികളിൽ താര പരിവേഷവും സെലിബ്രിറ്റി സ്റ്റാറ്റസുമുള്ള രാഷ്ട്രീയ നേതാവ് ആരെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേ ഉള്ളൂ പി.സി.ജോർജ്. ചെല്ലുന്നിടത്തെല്ലാം സ്ഥാനാർത്ഥികൾ സ്വയം പരിചയപ്പെടുത്തുമ്പോൾ ജോർജ് ് ചെന്ന് ഇറങ്ങുന്നിടത്തെല്ലാം സെൽഫി എടുക്കാൻ ഓടിക്കൂടുന്ന ആൾക്കൂട്ടമാണ് രസകരമായ കാഴ്ച. പി. സിയുടെ തനതായ ഭാഷാശൈലിയും, വാടാ എന്ന് പറഞ്ഞാൽ തിരിച്ചു പോടാ എന്ന് പറയാനുള്ള തന്റേടവും ഇഷ്ട്ടപ്പെടുന്നവർ ഏറെയുണ്ട്. ഇന്നലെ കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കലിനെയും, മുൻ രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കലിനെയും സന്ദർശിച്ചു. മുക്കൂട്ടുതറയിലെ പ്രചാരണത്തോടെ രണ്ടാംഘട്ടംപൂർത്തീകരിക്കുന്ന ജോർജ് നാളെമുതൽ മൂന്നാംഘട്ടത്തിലേക്ക് കടക്കുകയാണ്.