കട്ടപ്പന: ആർ.എസ്.പി. ഇടുക്കി നിയോജകമണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി ജി. ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി.ജെ. ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പഞ്ചായത്ത് തലത്തിൽ സ്‌ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തനം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സെബാസ്റ്റ്യൻ എസ്.വിളക്കുന്നൻ, അജോ കുറ്റിക്കൻ, പി.ഡി. ദേവസ്യ, ജോർജ് കണ്ണംപേരൂർ, കെ.കെ. കൃഷ്ണകുമാർ, എ.കെ. തങ്കമ്മ എന്നിവർ പങ്കെടുത്തു.