jos

പാലാ: ജനങ്ങളും ജോസ് കെ. മാണിയും തമ്മിലുള്ള അകലം ഇനി ഒരു മൗസ് ക്ലിക്ക് മാത്രം!

പാലായിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജോസ് കെ. മാണിയാണ് ജനകീയ പോർട്ടൽ എന്ന ആശയ വിനിമയ സംവിധാനത്തിന് രൂപം നൽകിയത്. ലോഗിൻ പാലാ എന്ന പോർട്ടലിലൂടെ 24 മണിക്കൂറും സേവനം ഉറപ്പാക്കും. ഈ ജനകീയ പോർട്ടലിലൂടെ ലോകമെമ്പാടുമുള്ള ആർക്കും നിർദ്ദേശങ്ങളും പ്രയാസങ്ങളും ആവശ്യങ്ങളും പങ്കു വയ്ക്കാം. ജനങ്ങളുടെ നിർദ്ദേശമനുസരിച്ച് തന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് വിശ്വാസമെന്ന് ജോസ് കെ മാണി പറഞ്ഞു.