കുമരകം : വിരിപ്പുകാല ശ്രീ ശക്തീശ്വരം ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ഇന്ന് പുലർച്ചെ ആറിന് മഹാഗണപതിഹോമം, എട്ടിന് കലാഭിഷേകം, പന്തീരടിപൂജ. ഒൻപതിന് ഭാഗവതപാരായണം. 10.30 മുതൽ 12 വരെ സർപ്പപൂജ. നാളെ രാവിലെ പത്തര മുതൽ ഉച്ചയ്‌ക്ക് 1 വരെ ഉത്സവബലി. ഉത്സവബലി ദർശനം. വൈകിട്ട് അഞ്ചിന് ഗുരുദേവകൃതികളുടെ പാരായണം. വൈകിട്ട് 6.45 ന് ദീപാരാധന. 21 ന് പുലർച്ചെ എഴിന് പൊങ്കാല. 7.15 ന് കളഭംപൂജ, 9 ന് പുരാണപാരായണം, കളഭാഭിഷേകം, രാത്രി 8 ന് വിളക്കിനെഴുന്നെള്ളിപ്പ്. വൈകിട്ട് ഏഴിന് നടക്കുന്ന സാംസ്‌കാരിക വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.പി സാന്റപ്പൻ അദ്ധ്യക്ഷത വഹിക്കും. 22 ന് രാവിലെ 6 ന് മഹാഗണപതിഹോമം, 8 ന് പന്തീരടിപൂജ, ശ്രീഭൂതബലി, പുരാണപാരായണം, 9 ന് കുംഭകുടം. 23 ന് വൈകിട്ട് 6 മുതൽ 7 വരെ കാഴ്‌ചശ്രീബലി, കാവടി. 24 ന് രാവിലെ വൈകിട്ട് അഞ്ചിന് യാത്രാബലി, രാത്രി ഏഴരയ്ക്ക് ആറാട്ട്.