
കോട്ടയം : എൻ.ഡി.എയുടെ കോട്ടയം മണ്ഡലം കൺവെൻഷനോടെ സ്ഥാനാർത്ഥി മിനർവ മോഹന്റെ പ്രചാരണത്തിന് ചൂടുപിടിച്ചു. കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയാണ് കൺവെൻഷനിൽ നേതാക്കൾ സംസാരിച്ചത്. മദ്ധ്യമേഖല ജനറൽ സെക്രട്ടറി എൻ.പി.ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ആർ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മിനർവ മോഹൻ, ബി.ജെ.പി സംസ്ഥാന സമിതി അംഗങ്ങളായ കെ.ജി.രാജ്‌മോഹൻ, പി.കെ.രവീന്ദ്രൻ, തോമസ് ജോൺ, എം.എസ്.കരുണാകരൻ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ, മേഖല സെക്രട്ടറി ടി.എൻ.ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.