കോട്ടയം : ജില്ലയിൽ 158 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 157 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാൾ രോഗബാധിതനായി. പുതിയതായി 3114 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 64 പുരുഷൻമാരും 62 സ്ത്രീകളും 32 കുട്ടികളും ഉൾപ്പെടുന്നു.
105 പേർ രോഗമുക്തരായി. 1900 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 82478 പേർ കൊവിഡ് ബാധിതരായി. 80373 പേർ രോഗമുക്തി നേടി. 8247 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.