പാലാ : പാലായിൽ തൊഴിലധിഷ്ഠിത വ്യവസായപദ്ധതികൾ നടപ്പാക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പറഞ്ഞു. എലിക്കുളത്ത് സംഘടിപ്പിച്ച കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാഴി ടയേഴ്‌സ്, മരങ്ങാട്ടുപള്ളി സ്പിന്നിംഗ് മിൽ തുടങ്ങിയ പദ്ധതികളുടെ പേരിൽ പാലായിലെ ജനത വഞ്ചിക്കപ്പെട്ടു. പതിറ്റാണ്ടുകളായി തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമായി ഇവയെ ഉപയോഗിച്ച് പാലാക്കാരെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ പ്രൊഫ.സതീഷ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. ജെയിംസ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. തോമസ് കല്ലാടൻ, തോമാച്ചൻ പാലക്കുടി, അനസ് ഇലവനാൽ, സാവിച്ചൻ പാംബ്ലാനി, മാത്യൂസ് പെരുമനങ്ങാട്, യമുന പ്രസാദ്, സിനിമോൾ കാകശ്ശേരിൽ, കെ ബി ചാക്കോ, സെബാസ്റ്റ്യൻ പാറയ്ക്കൽ, കെ പി കരുണാകരൻ എന്നിവർ പ്രസംഗിച്ചു.