കട്ടപ്പന: നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ നഗരസഭ നടപടി തുടങ്ങി. 22 മുതൽ പച്ചക്കറികൾ, പഴവർഗങ്ങൾ, ബേക്കറി ഉത്പ്പന്നങ്ങൾ, തുണിത്തരങ്ങൾ, പലഹാരങ്ങൾ തുടങ്ങിയ നഗരസഭ പരിധിയിലെ തുറസായ സ്ഥലങ്ങളിൽ വിൽക്കുന്നത് നിരോധിച്ചു. നിയമലംഘനം നടത്തുന്നവരുടെ വാഹനങ്ങൾ, ഉത്പ്പന്നങ്ങൾ തുടങ്ങിയവ പിടിച്ചെടുത്ത് നിയമനടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പിജോൺ അറിയിച്ചു. കട്ടപ്പന നഗരത്തിലടക്കം വാഹനങ്ങളിൽ സാധനങ്ങൾ എത്തിച്ച് വിൽക്കുന്നത് സംബന്ധിച്ച് വ്യാപാരികൾ പരാതി നൽകിയിരുന്നു. ലൈസൻസ് പോലുമില്ലാതെയാണ് ഭക്ഷണസാധനങ്ങൾ അടക്കം വിറ്റഴിച്ചിരുന്നത്. ഞായറാഴ്ചകളിൽ നടപ്പാതകൾ കൈയേറിയുള്ള വിൽപ്പന ഗതാഗത തടസത്തിനും ഇടയാക്കിയിരുന്നു.