മുണ്ടക്കയം : ഭരണത്തിലേറാൻ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ടോമി കല്ലാനിയുടെ പൂഞ്ഞാർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയ്ക്ക് അഞ്ചു സീറ്റ് നേടാൻ കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഇത് പൊതുജനത്തിന് മുന്നിൽ പറഞ്ഞത് കോൺഗ്രസ് നേതാക്കളല്ല ആർ.എസ്.എസ് നേതാവായ ബാലശങ്കറാണ്. വിശ്വാസികളെ വെല്ലുവിളിക്കുന്ന സർക്കാരിനെതിരെ ശക്തമായ നിലപാട് വിശ്വാസസമൂഹം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.