കട്ടപ്പന: എൻ.ഡി.എ. ഇടുക്കി നിയോജകമണ്ഡലം കൺവെൻഷൻ ഇന്ന് രാവിലെ 11ന് കട്ടപ്പന ടൗൺ ഹാളിൽ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ഇടുക്കി നിയോജക മണ്ഡലം ചെയർമാൻ രതീഷ് വരകുമല അദ്ധ്യക്ഷത വഹിക്കും. സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥ്, എൻ.ഡി.എ. ജില്ലാ ചെയർമാൻ കെ.എസ്. അജി, കൺവീനർ വി. ജയേഷ്, നിയോജക മണ്ഡലം കൺവീനർ മനേഷ് കൊടിക്കയത്ത് തുടങ്ങിയവർ പങ്കെടുക്കും.