rajakuamr

അടിമാലി.കുരിശുപാറ അറയ്ക്കൽ ഗോപിയുടെ കൊലപാതക പ്രതിയെ തെളിവെടുപ്പിനായി പ്രതി ഒഡീഷ സ്വദേശി രാജകുമാറിനെ എത്തിച്ചു.കഴിഞ്ഞ 13 ന് ഒഡിഷയിലെ റത്തിൻഗിയ അൻസു സ്ട്രീറ്റിൽ വെച്ചാണ് അന്വേഷണ സംഘം രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തത്.മാർച്ച് ഏഴിന് പുലർച്ചെ നാലു മണിയ്ക്കായിരുന്നു കൊലപാതകം നടത്തിയത്. 6 ന് കുരിശുപാറ ഗോപിയുടെ വീട്ടിൽ എത്തിയ പ്രതി മറ്റൊരു മുറിയിൽ കിടന്ന് ഉറങ്ങിയിരുന്നു.പുലർച്ചെ 4ന് ഗോപി കിടന്ന മുറിയിൽ എത്തി വീട്ടിൽ ഉണ്ടായിരുന്ന ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അവിടെ നിന്നും ലഭിച്ച പണവും സ്വർണ്ണവുമായി വീട് പൂട്ടി പുറത്ത് ഇറങ്ങി താക്കോൽ കൂട്ടം സമീപത്തെ പുഴയിൽ എറിഞ്ഞു കളഞ്ഞതിനു ശേഷം അടിമാലിയ്ക്ക് ബൈക്ക് മായി എത്തിയ യുവാവിനൊടൊപ്പം അടിമാലി ബസ് സ്റ്റാൻഡിൽ എത്തി രക്തം പുരണ്ട പാന്റ് ഉപേക്ഷിച്ച് ഗോപിയുടെ കാവി മുണ്ട് ഉടുത്ത് വാടകയ്ക്ക് താമസിക്കുന്ന ഉഴവൂർ വീട്ടിൽ എത്തുകയായിരുന്നു. അപ്പോൾ ഗോപിയുടെ മകൾ മരണവിവരം അറിഞ്ഞതിനെ തുടർന്ന് അന്നു തന്നെ രാജ്കുമാറിന്റെ പിതാവിന് അസുഖം ആണെന്ന പേര് പറഞ്ഞ് ഒഡിഷയ്ക്ക് പോവുകയായിരുന്നു.കഴിഞ്ഞ 12 ന് അടിമാലി സി.ഐ ഷാരോൺ സി.എസ്, എസ്.ഐ മാരായ സി.ആർ സന്തോഷ്, സജി.എൻ.പോൾ സീനിയർ സിവിൽ പൊലീസ് ഓഫിസർ അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.ഇന്നലെ നടന്നതെളിവെടുപ്പിൽ കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക വീടിന് സമീപത്ത് നിന്ന് കണ്ടെത്തി.തുടർന്ന് പുഴയിൽ എറിഞ്ഞു കളഞ്ഞ താക്കോൽ കൂട്ടവും കണ്ടെത്തി. കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രം അടിമാലി പ്രൈവറ്റ് സ്റ്റാൻഡിലുള്ള കടയുടെ സമീപത്തു നിന്നും കണ്ടെത്തി.

.