black-pepper

കോട്ടയം: ​ ഉത്പാദനം കുറഞ്ഞു. കുരുമുളകിന് വില കൂടി. കിലോ​ഗ്രാ​മി​ന് 370​ ​മു​ത​ൽ​ 380​ ​രൂ​പ​ ​വ​രെ​യാ​ണ് നിലവിലെ ​ക​മ്പോ​ള​ ​വി​ല. ​​15​ ​ദി​വ​സ​ത്തി​നി​ടെ​ 50​ ​രൂ​പ​ ​വ​ർ​ദ്ധ​ന​വാണ് ഉ​ണ്ടാ​യത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കുരുമുളകിന് അല്പമെങ്കിലും വില കൂടിയത്. ഈ നില തുടർന്നാണ് അടുത്തയാഴ്ചയോടെ 400 രൂപയിലെത്തുമെന്ന് വ്യാപാരികൾ പറയുന്നു.

വി​യ​റ്റ്‌​നാ​മി​ൽ​ ​നി​ന്ന് ​ഇ​റ​ക്കു​മ​തി​ ​ചെ​യ്യു​ന്ന​ ​കു​രു​മു​ള​കി​നും​ ​വി​ല​ ​ഉ​യ​ർ​ന്നി​ട്ടു​ണ്ട്.​ ​ര​ണ്ടാ​ഴ്ച​യ്ക്കി​ടെ​ 30​ ​രൂ​പ​ ​വ​ർ​ദ്ധി​ച്ച് 360 രൂപയിലെത്തി. ​അ​തേ​സ​മ​യം​ ​മു​ൻ​വ​ർ​ഷ​ങ്ങ​ളെ​ ​അ​പേ​ക്ഷി​ച്ച് ​ക​മ്പോ​ള​ത്തി​ൽ​ ​എ​ത്തു​ന്ന​ ​കു​രു​മു​ള​ക് ​പ​കു​തി​യാ​യി​ ​കു​റ​ഞ്ഞി​ട്ടു​ണ്ട്.​ ​

കുരുമുളകിന് വില കൂപ്പുകുത്തിയതോടെ ഹൈ​റേ​ഞ്ച് ​ക​ർ​ഷ​ക​ർ​ ​ഏ​ലം​കൃ​ഷി​യ​ലേ​ക്ക് ​ചേ​ക്കേ​റി​യിരുന്നു. ഇതോടെയാണ് കുരുമുളകിന്റെ ഉല്പാദനം കുറഞ്ഞത്. അഞ്ച്​ ​വ​ർ​ഷ​ത്തി​നി​ടെ​ ​ആ​കെ​ ​ഉ​ത്പ്പാ​ദ​ത്തി​ന്റെ​ 35​ ​ശ​ത​മാ​ന​മാ​ണ് ​കു​റ​ഞ്ഞ​ത്.​ ​കൂ​ടാ​തെ​ ​തു​ട​ർ​ച്ച​യാ​യ​ ​പ്ര​ള​യ​ങ്ങ​ളി​ൽ​ ​ഇ​ടു​ക്കി​യി​ലെ​ ​കു​രു​മു​ള​ക് ​കൃ​ഷി​ ​വ്യാ​പ​ക​മാ​യി​ ​ന​ശി​ച്ച​തും​ ​ഉ​ത്പ്പാ​ദ​ന​ക്കു​റ​വി​ന് ​ഇ​ട​യാ​ക്കി.​ ​

ഇ​പ്പോ​ഴ​ത്തെ​ ​വി​ല​ ​വ​ർ​ദ്ധ​ന​ ​വി​പ​ണി​യി​ൽ​ ​ഉ​ണ​ർ​വി​ന് ​കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ങ്കി​ലും​ ​ഉ​ത്പ്പാ​ദ​നം​ ​ക്ര​മാ​തീ​ത​മാ​യി​ ​കു​റ​ഞ്ഞ​തി​നാ​ൽ​ ​ക​ർ​ഷ​ക​ർ​ക്ക് ​കാ​ര്യ​മാ​യ​ ​പ്ര​യോ​ജ​നം ലഭിക്കില്ല. ​ ​മൂ​ന്നു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി​ ​വി​ല​ ​ഉ​യ​രാ​ത്ത​തി​നാ​ൽ​ ​വ​ലി​യൊ​രു​ ​വി​ഭാ​ഗം​ ​ക​ർ​ഷ​ക​ർ​ ​കു​രു​മു​ള​ക് ​കൃ​ഷി​ ​പാ​ടെ​ ​ഉ​പേ​ക്ഷിച്ച് ​പൂ​ർ​ണ​മാ​യും​ ​ഏ​ലം​കൃ​ഷി​യ​ലേ​ക്ക് ​മാ​റി​യി​രു​ന്നു.​ ഇതോടെ ​നി​ര​വ​ധി​ ​കു​രു​മു​ള​ക് ​തോ​ട്ട​ങ്ങ​ളും​ ​അ​പ്ര​ത്യ​ക്ഷ​മാ​യി.​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​കു​രു​മു​ള​കി​ന് ​ഡി​മാ​ൻ​ഡ് ​ഉ​യ​ർ​ന്ന​പ്പോ​ൾ​ ​വി​റ്റ​ഴി​ക്കാ​ൻ​ ​ഉ​ത്പ്പ​ന്ന​മി​ല്ലാ​ത്ത​ ​ഗ​തി​കേ​ടി​ലാ​ണ് ​ ​ക​ർ​ഷ​ക​ർ.
നാ​ലു​വ​ർ​ഷം​ ​മു​മ്പ് 700​ ​രൂ​പ​യാ​യി​രു​ന്ന​ ​കു​രു​മു​ള​ക് ​വി​ല​ ​ഒ​ന്ന​ര​ ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ 300​ലേ​ക്ക് ​കൂ​പ്പു​കു​ത്തുിയിരുന്നു. ​കൊ​വി​ഡ് ​കാ​ല​ത്ത് ​വീ​ണ്ടും​ ​വി​ല​യി​ടി​ഞ്ഞ് 280​ലെ​ത്തി.​ ​വി​യ​റ്റ്‌​നാ​മി​ൽ​ ​നി​ന്നു​ള്ള​ ​ഇ​റ​ക്കു​മ​തി​ ​നി​ർ​ബാ​ധം​ ​തു​ട​രു​ന്ന​തി​നാ​ൽ​ ​ഇ​ടു​ക്കി​യി​ൽ​ ​ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ ​കു​രു​മു​ള​കി​ന് ​ഡി​മാ​ൻ​ഡും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​തു​ട​ർ​ച്ച​യാ​യ​ ​വി​ല​യി​ടി​വി​നെ​ ​തു​ട​ർ​ന്ന് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ കുരുമുളകിന് 500​ ​രൂ​പ​ ​ത​റ​വി​ല​ ​നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും​ ​ക​ർ​ഷ​ക​ർ​ക്ക് കാര്യമായ പ്രയോജനം ലഭിച്ചതുമില്ല.