മുണ്ടക്കയം:പൂഞ്ഞാർ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.പി സെൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ഈരാറ്റപേട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിരവധി പ്രവർത്തകരുടെ അകമ്പടിയോടെയെത്തിയ എം.പി സെന്നിനെ എൻ.ഡി.എ നേതാക്കളായ കെ.ബി മധുവും എം.ആർ.ഉല്ലാസും ചേർന്നു ഷാൾ അണിയിച്ചു സ്വീകരിച്ചു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിഷ്ണു മോഹൻ ദേവിന്റെ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. എൻ.ഡി.എ നേതാക്കളായ കെ.പി.അനിൽകുമാർ, ആർ.സി.നായർ , എം ആർ.ഉല്ലാസ്, രാജു കാലായിൽ, കെ.ബി. മധു, അഡ്വ.സനൽ കുമാർ, എം.ആർ.ബിനീഷ്, വി.സി അജികുമാർ, സോജി എരുമേലി, സുനിൽകുമാർ പൂഞ്ഞാർ, റെജിമോൻ, ഗോപു മീനച്ചിൽ, സനൽ പൂഞ്ഞാർ, എം.ആർ പ്രകാശ് , രവി മുണ്ടക്കയം എന്നിവർ സ്ഥാനാർത്ഥിക്ക് ഒപ്പമുണ്ടായിരുന്നു