പൂഞ്ഞാർ: ശിവഗിരി ശ്രീശാരദാദേവീ പ്രതിഷ്ഠാ വാർഷികത്തിന് മന്നോടിയായുള്ള പൂഞ്ഞാർ മണ്ഡലംതല പരിഷത്ത് 21ന് രണ്ടിന് ഗുരുധർമ്മപ്രചരണ സഭ പിണ്ണാക്കനാട് യൂണിറ്റ് പ്രാർത്ഥനാമന്ദിരം ഓഡിറ്റോറിയത്തിൽ നടക്കും. സഭാ ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടിൽ ഉദ്ഘാടനം ചെയ്യും. കേന്ദ്രസഭ പി.ആർ.ഒ ഇ.എം സോമനാഥൻ അദ്ധ്യക്ഷത വഹിക്കും. കൊവിഡ് പ്രതിരോധവും ആരോഗ്യവും എന്ന വിഷയത്തിൽ തിടനാട് പ്രൈമറി ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സി.പി. ബാലചന്ദ്രൻ സെമിനാർ നയിക്കും. ജില്ലാ സെക്രട്ടറി സുകുമാരൻ വാകത്താനം പ്രോഗ്രാം- കോ ഓർഡിനേറ്റർ ഷിബു മൂലേടം, മണ്ഡലം പ്രസിഡന്റ് സി.എസ്.മോഹനൻ ,രക്ഷാധികാരി കെ.എസ്. കീർത്തിമോൻ, സെക്രട്ടറി ഇൻ ചാർജ് കെ.എസ് അനിൽ
കുമാർ എന്നിവർ പ്രസംഗിക്കും.