വൈക്കം : വൈക്കം നിയോജകമണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അജിത സാബു റിട്ടേണിംഗ് ഓഫീസറായ വൈക്കം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് വിനൂബ് വിശ്വം, ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്. രാധാകൃഷ്ണൻ, ബി.ഡി.ജെ.എസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ലതീഷ്, യുവജനസേന ജില്ല വൈസ് പ്രസിഡന്റ് ശങ്കർദാസ് വൈക്കം, ബി.ജെ.പി ജില്ലാ സെക്രട്ടറി ലേഖ അശോകൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.കെ.മഹേഷ്, കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബി.ശിവദാസ്, ബിജെപി ടൗൺ പ്രസിഡന്റ് കെ.ആർ.രാജേഷ്, ടൗൺ ജനറൽ സെക്രട്ടറി പി.എസ്.സാബു, കൗൺസിലർമാരായ ഒ.മോഹനകുമാരി, ഗിരിജാ കുമാരി, മഹിളാമോർച്ച മണ്ഡലം മണ്ഡലം പ്രസിഡന്റ് അമ്പിളി, അഡ്വ.അജിത് ബാബു തുടങ്ങിയവർ പങ്കെടുത്തു