വൈക്കം : അദ്ധ്യാപകരുടേയും ജീവനക്കാരുടേയും പെൻഷൻകാരുടേയും കൂട്ടായ്മയായ എൻ.ഇ.സിയുടെ വൈക്കം മേഖല കൺവെൻഷൻ ഗ്രാൻഡ് മാസ് ഓഡിറ്റോറിയത്തിൽ നടന്നു. താലൂക്ക് കോ-ഓർഡിനേറ്റർ റോജൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എൻ.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. സെറ്റോ താലൂക്ക് കൺവീനർ പി.പ്രദീപ്, എൻ.ജി.ഒ അസോസിയേഷൻ ബ്രാഞ്ച് പ്രസിഡന്റ് അംബിൾ.പി.പ്രകാശ്, ജില്ലാ ജോയിന്റ് സെക്രട്ടറി ജെ.റോബി, കെ.എസ്.എസ്.പി എ ബ്ലോക്ക് പ്രസിഡന്റ് കെ.വിജയൻ, പ്രേംലാൽ, ബി.ഐ.പ്രദീപ്കുമാർ, ടി.കെ.അജയൻ, വി.ആർ.ബിനോയി, വി.മത്തായി, ജയകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.