മുണ്ടക്കയം:എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയനിൽ മൈക്രോ ഫിനാൻസ് സംവിധാനം കൂടുതൽ ശക്തമാക്കും. ഇതുവരെ 35 കോടി രൂപയാണ് വിവിധ സംഘങ്ങൾക്കായി ലോൺ അനുവദിച്ചിരിക്കുന്നത്. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടികുഴി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ.പി. ജീരാജ്, വൈസ് പ്രസിഡന്റ് ലാലിറ്റ്.എസ് തകടിയേൽ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. പി.അനിയൻ, ഷാജി ഷാസ്, കൗൺസിലർമാരായ സി.എൻ മോഹനൻ, എ.കെ രാജപ്പൻ,എം.എ. ഷിനു, പി.എ വിശ്വംഭരൻ, കെ.എസ് രാജേഷ്, ബിബിൻ. കെ. മോഹൻ, ധനലക്ഷ്മി ബാങ്ക് പൊൻകുന്നം ബ്രാഞ്ച് മാനേജർ ജോബി എന്നിവർ സംസാരിച്ചു.