കുമരകം: തെക്കുംകര അർദ്ധനാരീശ്വര ക്ഷേത്രത്തിലെ ഉത്രമഹോത്സവവും ഗുരുദേവ പ്രതിഷ്ഠാ വാർഷികവും 22 മുതൽ 28 വരെ നടക്കും. ഇന്ന് 7.30ന് ഡോ.ബി.ഗിരീഷ്, ഡോ.ജെ.പദ്മാദേവി എന്നിവർ ഭാഗവത സപ്താഹ പാരായണത്തിന് ദീപം തെളിക്കും. തിരുനെല്ലൂർ പങ്കജാക്ഷൻ, രാജേന്ദ്രൻ അമ്പനാകുളങ്ങര എന്നിവർ കാർമ്മികത്വം വഹിക്കും. 22ന് വൈകുന്നേരം 6.45ന് ഉത്സവ കൊടിയേറ്റ്. 25ന് രുക്മിണി സ്വയംവരം, 26ന് ഇളനീർ അഭിഷേകം. 27ന് അവഭ്യഥ സ്നാനം, പള്ളിനായാട്ട്. 28ന് ഗുരുദേവ പ്രതിഷ്ഠാ വാർഷികം, ആറാട്ട്. ഉത്സവ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ജിതിൻ ഗോപാലും, ക്ഷേത്രം മേൽശാന്തി ഉണ്ണി ശാന്തി, ക്ഷേത്രം ശാന്തിമാരായ അബി ശാന്തി, വിവേക് ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകളെന്ന് ദേവസ്വം പ്രസിഡൻ്റ് റ്റി.കെ ലാൽ ജ്യോത്സർ കറുകയിലും, സെക്രട്ടറി കെ.കെ.ചന്ദ്രശേഖരൻ കൂർമത്തുശ്ശേരിയും അറിയിച്ചു.