ചങ്ങനാശേരി: യു.ഡി.എഫ് സ്ഥാനാർത്ഥി വി.ജെ ലാലിയുടെ തിരഞ്ഞെടുപ്പ് പ്രചരണയോഗം പെരുന്നയിൽ കെ.പി.സി.സി അംഗം പ്രൊഫ. വി.എൻ നാരായണപിള്ള ഉദ്ഘാടനം ചെയ്തു. അച്ചൻകുഞ്ഞ് തെക്കേക്കര അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് മാധ്യമവിഭാഗം സംസ്ഥാന അദ്ധ്യക്ഷൻ ഡോ.സെബിൻ എസ് കൊട്ടാരം മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാർത്ഥി വി.ജെ ലാലി, ജോസ്‌കുട്ടി, സജി ഇളംകുന്നം, എസ് മുകുന്ദൻ, ജയകുമാർ, ജോളിച്ചൻ കോട്ടയ്ക്കൽ, ബിനോയ് ജോർജ്, ജെൻസൺ തോമസ് തുടങ്ങിയവർ പങ്കെടുത്തു.