വൈക്കം : വൈക്കം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ഡോ.പി.ആർ.സോന നാമനിർദ്ദേശപത്രിക സമർപ്പിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ ഉപവരണാധികാരി ശ്രീദേവി കെ. നമ്പൂതിരി മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പോൾസൺ ജോസഫ്, തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.പി.സിബിച്ചൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പത്രികാസമർപ്പണം. ഉദയനാപുരം കവലയിൽ നിന്ന് പ്രവർത്തകരോടൊപ്പമാണ് സോന പത്രിക സമർപ്പണത്തിന് എത്തിയത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, എൻ.കെ.നീലകണ്ഠൻ മാസ്റ്റർ, പി.വി.പ്രസാദ്, കെ.ജി.റാവുത്തർ, എ. സനീഷ് കുമാർ, ജയ്‌ജോൺ പേരയിൽ, മോഹൻ.ഡി.ബാബു, ബഷീർ പുത്തൻപുര, കെ.കെ.മോഹനൻ, പി.ഡി.ഉണ്ണി, കെ.സുരേഷ്‌കുമാർ, ജോർജ്ജ് വർഗീസ്, ഐസക്ക് ചാക്കോ എന്നിവർ നേതൃത്വം നല്കി.